ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പത്തനംതിട്ട ജില്ലാ ആസ്ഥാനത്തുനിന്ന് മൂന്നുകിലോ മീറ്റര്‍ വടക്കുകിഴക്കു മാറി മലകളുടെയും പാറക്കെട്ടുകളുടെയും സംഗമസ്ഥാനമായ ഒരു കൊച്ചുഗ്രാമം ശബരിമല അയ്യപ്പ സ്വാമിയുടെയും, വാവരു സ്വാമിയുടെയും എരുമേലി മണികണ്ഠ സ്വാമിയുടെയും നിലയ്ക്കല്‍ പള്ളിയുടെയും പവിത്ര സങ്കേതങ്ങളിലേക്കുള്ള പ്രവേശനകവാടം കൂടിയാണ്. കുറ്റിക്കാടുകളും വയലേലകളും കൈത്തോടുകളും പാറക്കെട്ടുകളും നിറഞ്ഞ ഈ പ്രദേശം സുബ്രഹ്മണ്യ വാഹനമായ മയിലുകളുടെ ആവാസകേന്ദ്രമായിരുന്നു. പുരാതനകാലത്ത് മയിലുകള്ക്ക്ക പരിശുദ്ധി കല്പിച്ചിരുന്ന ഹൈന്ദവ ശ്രേഷ്ഠന്മാതര്‍ ഈ പക്ഷികള്ക്ക് ആവശ്യമായ പരിരക്ഷണം അക്കാലത്ത് നല്കിയിരുന്നതായി വിശ്വസിക്കാം. മയിലുകള്‍ കൂട്ടമായി അധിവസിച്ചിരുന്ന പാറപ്രദേശത്തിന് മയില്പ്പാ റ എന്ന നാമധേയം വന്നു ചേര്ന്നാതായിട്ടാണ് സങ്കല്പം. ഇതിനടുത്തുള്ള ‘മയിലാടും പാറ’ എന്ന സ്ഥലനാമം കൂടി ചേര്ത്തു വായിക്കുമ്പോള്‍ മുകളില്‍ ഉദ്ധരിച്ച ഊഹത്തിന് ശക്തി വര്ദ്ധി ക്കുന്നു. അങ്ങനെ...
കൂടുതൽ വായിക്കുക