മഹാത്മാ പുരസ്ക്കാരം 2020-21
മൈലപ്ര ഗ്രാമപഞ്ചയാത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങളും മാലിന്യ സംസ്ക്കരണ രംഗത്ത് കൈവരിച്ച പുരോഗതികളും ഗ്രാമപഞ്ചായത്തിന് എടുത്ത് പറയാവുന്ന നേട്ടങ്ങളാണ്.
പൊതു വികസന രംഗത്തും ആരോഗ്യ രംഗത്തും കൈവരിച്ച നേട്ടങ്ങൾ നിരവധിയാണ്.
ഗ്രാമപഞ്ചയാത്ത് ഓഫീസ് നവീകരണം,കൃഷി ഭവൻ ഓഡിറ്റോറിയം നവീകരണം. 8ാം വാർഡിൽ അംഗനവാടി കെട്ടിടനിർമ്മാണം എന്നിവനിർമ്മാണ ഘട്ടത്തിലാണ്. മാലിന്യ നിർമ്മാർജ്ജന മേഖലയിൽ എം സി എഫ് നിർമ്മാണം,13 വാർഡുകളിലായി സ്ഥാപിച്ച മിനി എം സി എഫ് നിർമ്മാണം,ബോട്ടിൽ ബൂത്ത് സ്ഥാപിക്കൽ എന്നിവ മാലിന്യ മേഖലയിൽ കൈവരിച്ച നേട്ടങ്ങളാണ്.
എം.ജി എൻ.ആർ.ഇ.ജി.എസ് വഴി തൊഴിലിന് അപേക്ഷിച്ച എല്ലാവർക്കും തൊഴിൽ നൽകുന്നതിന് സാധിച്ചു.90 ശതമാനം തൊഴിലാളികൾക്ക് 100 ദിവസത്തെ തൊഴിൽ നൽകുന്നതിന് സാധിച്ചു.ആവറേജ് തൊഴിൽ ദിനങ്ങൾ ഏറ്റവും കൂടുതൽ സംസ്ഥാനതലത്തിൽ നൽകുന്നതിന് സാധിച്ചു.ലേബർ മെറ്റീരിയൽ റേഷ്യോ ആനുപാതികമായി വന്നതിനാൽ സംസ്ഥാനതലത്തിലും ,ജില്ലാതലത്തിലും മഹാത്മ പുരസ്ക്കാരം ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി.