അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി
അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി
സമൂഹത്തിൽ നിലനിൽക്കുന്ന അതിദാരിദ്ര്യം തുടച്ചുനീക്കുന്നതിനായി സമഗ്രവും ശാസ്ത്രീയവും പ്രായോഗികവുമായ പ്രവർത്തനങ്ങൾ ബഹു. സർക്കാർ നടത്തി വരികയാണ്. ആശ്രയ, അഗതി രഹിത കേരളം, വിശപ്പ് രഹിത കേരളം തുടങ്ങി അതിദാരിദ്ര്യം ഇല്ലാതാക്കാൻ സർക്കാർ നേരത്തെ നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് അതിദാരിദ്ര്യ നിർമ്മാർജ്ജന യജ്ഞം കേരളത്തിൽ ആരംഭിച്ചത്.
2021 ജൂലൈ മുതൽ 2022 ജനുവരി വരെ നീണ്ടുനിന്ന ജനകീയ പങ്കാളിത്തത്തോടെ നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് അതിദരിദ്രരെ കണ്ടെത്തുന്ന പ്രക്രിയ പൂർത്തിയായത്.
മൈലപ്ര ഗ്രാമപഞ്ചായത്തിലെ അതിദാരിദ്ര്യ വിഭാഗം
ഗുണഭോക്താക്കൾ
ഗുണഭോക്താക്കൾ
ഭക്ഷ്യധാന്യ കിറ്റ്
വരുമാനദായക പദ്ധതികൾ
ഭക്ഷ്യധാന്യ കിറ്റ് വിതരണം
നിലവിൽ അതിദരിദ്രരായ 10 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് നൽകി വരുന്നു.
💼 ഉജ്ജീവനം പദ്ധതി
ഉജ്ജീവനം പദ്ധതി വഴി 3 പേർക്ക് വരുമാനദായക പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്.
മറ്റ് സഹായ പദ്ധതികൾ
അതിദരിദ്രർക്ക് യൂസർ ഫീ ഇളവ്, മരുന്നു വാങ്ങൽ എന്നീ പദ്ധതികളും നടപ്പിലാക്കി വരുന്നുണ്ട്.
മൈലപ്ര ഗ്രാമപഞ്ചായത്ത്
അതിദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ