Pathanamthitta District
ഘടക സ്ഥാപനങ്ങൾ

ഘടകസ്ഥാപനങ്ങള്‍

ആശ്വാസമേകുന്ന ആരോഗ്യകേന്ദ്രങ്ങൾ

മേക്കൊഴൂരുള്ള ആരോഗ്യകേന്ദ്രം, കുമ്പഴ വടക്കും, മേക്കൊഴൂർ മാർക്കറ്റിലുമുളള ആയുർവേദ ആശുപത്രി, കുമ്പഴ വടക്ക് ഹോമിയോ ആശുപത്രി എന്നിവയാണ് നമ്മുടെ ഗ്രാമപഞ്ചായത്തിന്റെ പ്രധാന ചികിത്സാകേന്ദ്രങ്ങൾ. ജനങ്ങളുടെ അടിസ്ഥാന ആരോഗ്യപരിപാലന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രവര്‍ത്തിക്കുന്നത് സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളാണ്. അലോപതി, ആയുര്‍വ്വേദം, ഹോമിയോ ചികിത്സ വഴി രോഗപ്രതിരോധം, രോഗനിര്‍ണയം, ചികിത്സ, ആരോഗ്യബോധവല്‍ക്കരണം എന്നിവ ഈ ആരോഗ്യകേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്നു. ജനങ്ങള്‍ക്ക് സൗജന്യമായും ഗുണമേന്മയുള്ളതുമായ ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് കേന്ദ്രങ്ങളുടെ പ്രധാന ലക്ഷ്യം. സമൂഹത്തിന്റെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനായി വിവിധ ആരോഗ്യപരിപാടികളും സേവനങ്ങളും ഈ സ്ഥാപനങ്ങള്‍ മുഖേന നടപ്പിലാക്കുന്നു.

ഗവ.ഹോമിയോ ആശുപത്രി

ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ആയുഷ് NHM ഹോമിയോ പ്രാഥമികാരോഗ്യകേന്ദ്രം, വാടക  കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ഹോമിയോ ആശുപത്രിയിൽ ഒരു ഡോക്‌ടറും  ഫാർമസിസ്റ്റുമാണ് ജീവനക്കാരായി സേവനമനുഷ്ടിക്കുന്നത്.

ലഭിക്കുന്ന സേവനങ്ങൾ

  • സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
  • പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
  • മെഡിക്കൽ ക്യാമ്പ്
  • ആരോഗ്യ ബോധവൽക്കരണ ക്ലാസ്
  • ചികിത്സിച്ച രോഗികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ്

⏰ പ്രവര്‍ത്തനസമയം : രാവിലെ 09 മുതല്‍ ഉച്ചയക്ക് 02 വരെ

📍 വിലാസം : ആയുഷ് NHM ഹോമിയോ പ്രാഥമികാരോഗ്യകേന്ദ്രം, കുമ്പഴ വടക്ക്

☎ ഫോണ്‍ : 

✉ ഇമെയില്‍ : ghdmylapra@gmail.com

🌿 ഗവ.ആയുർവേദ ആശുപത്രി

ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ആയുര്‍വ്വേദ പ്രാഥമികാരോഗ്യകേന്ദ്രം കുമ്പഴ വടക്ക് വാടക കെട്ടിടത്തിലാാണ് പ്രവർത്തിക്കുന്നത്

ലഭിക്കുന്ന സേവനങ്ങൾ

  • സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
  • പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
  • മെഡിക്കൽ ക്യാമ്പ്
  • ആരോഗ്യ ബോധവൽക്കരണ ക്ലാസ്
  • വിവിധ സർട്ടിഫിക്കറ്റുകള്‍
  • യോഗ ക്ലാസുകള്‍
  • പാലിയേറ്റീവ് ഹോം കെയര്‍

⏰ പ്രവര്‍ത്തനസമയം : രാവിലെ 09 മുതല്‍ ഉച്ചയക്ക് 02 വരെ

📍 വിലാസം : ഗവ.ആയുർവേദ ആശുപത്രി, കുമ്പഴ വടക്ക്

☎ ഫോണ്‍ : 

 

✉ ഇമെയില്‍ : gadmylapra2024@gmail.com

 

മേക്കൊഴൂർ പ്രാഥമികാരോഗ്യകേന്ദ്രം

ഗ്രാമപഞ്ചായത്തിന് കീഴിലുള്ള അലോപതി പ്രാഥമികാരോഗ്യകേന്ദ്രം, മേക്കൊഴൂരിൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. 

ലഭിക്കുന്ന സേവനങ്ങൾ

  • സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
  • പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
  • മെഡിക്കൽ ക്യാമ്പ്
  • ആരോഗ്യ ബോധവൽക്കരണ ക്ലാസ്
  • വിവിധ സർട്ടിഫിക്കറ്റുകള്‍
  • യോഗ ക്ലാസുകള്‍
  • പാലിയേറ്റീവ് ഹോം കെയര്‍

⏰ പ്രവര്‍ത്തനസമയം : രാവിലെ 09 മുതല്‍ ഉച്ചയക്ക് 02 വരെ

📍 വിലാസം : മേക്കൊഴൂർ പി.ഒ, പത്തനംതിട്ട

☎ ഫോണ്‍ : 

✉ ഇമെയില്‍ : phcmylapra@gmail.com