അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി
സമൂഹത്തിൽ നിലനിൽക്കുന്ന അതി ദാരിദ്ര്യം തുടച്ച് നീക്കുന്നതിനായി സമഗ്രവും ശാസ്ത്രീയവും പ്രായോഗീകവുമായ പ്രവർത്തനങ്ങൾ ബഹു. സർക്കാർ നടത്തി വരികയാണ്. ആശ്രയ അഗതി രഹിത കേരളം വിശപ്പ് രഹിത കേരളം തുടങ്ങി അതി ദാരിദ്ര്യം ഇല്ലാതാക്കാൻ സർക്കാർ നേരത്തെ നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് അതി ദാരിദ്ര്യ നിർമ്മാർജ്ജന യജ്ഞം കേരളത്തിൽ ആരംഭിച്ചത്. 2021 ജൂലൈ മുതൽ 2022 ജനുവരി വരെ നീണ്ടു നിന്ന ജനകീയ പങ്കാളിത്തത്തോടെ നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് അതി ദാരിദ്രരെ കണ്ടെത്തുന്ന പ്രക്രിയ പൂർത്തിയായത്.
മൈലപ്ര ഗ്രാമപഞ്ചായത്തിൽഅതിദരിദ്ര്യ പട്ടികയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾ 25 പേരാണ് ഉള്ളത്. ഈ 25 പേരിൽ 3 പേർ മരണപ്പെട്ടിട്ടുള്ളതുമാണ്.അതിദാരിദ്യ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും പെൻഷൻ ലഭിച്ചിട്ടില്ലാത്തതുമായ 2 പേർക്ക് സാമൂഹ്യ സുരക്ഷ പെൻഷൻ നൽകിയിട്ടുണ്ട്. .4 പേർക്ക് വീട് മെയിൻറനൻസ്,3 പേർക്ക് റേഷൻ കാർഡ്,18 പേർക്ക് ആരോഗ്യ ഇൻഷുറൻസ് കാർഡ്,9 പേർക്ക് തൊഴിൽകാർഡ് എന്നിവ നൽകിയിട്ടുണ്ട്. നിലവിൽ അതിദരിദ്ര്യരായ 10 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യകിറ്റ് നൽകി വരുന്നു.ഒരാൾക്ക് വീട് നൽകിയിട്ടുള്ളതും ഉജ്ജീവനം പദ്ധതി വഴി 3 പേർക്ക് വരുമാന ദായക പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. അതിദാരിദ്രർക്ക് യൂസർ ഫീ മരുന്നു വാങ്ങൽ എന്നീ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്