പ്രത്യേക അറിയിപ്പ്

June 6, 2026

1994 ലെ പഞ്ചായത്ത് രാജ് നിയമങ്ങളും ചട്ടങ്ങളും സെക്ഷൻ 238, ദേശീയ ദുരന്തനിവാരണ നിയമം 2005 എന്നിവ പ്രകാരം മൈലപ്ര ഗ്രാമപഞ്ചായത്ത് നൽകുന്ന അറിയിപ്പ്

മൈലപ്ര ഗ്രാമപഞ്ചായത്തിൻറെ അധികാര പരിധിക്കുള്ളിൽ സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിൽ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീക്ഷണിയായി നിൽക്കുന്ന വൃക്ഷങ്ങൾ /വൃക്ഷങ്ങളുടെ ശിഖരങ്ങൾ എന്നിവ പ്രസ്തുത സ്ഥലം ഉടമകൾ / കൈവശക്കാർ അടിയന്തിരമായി മുറിച്ചുമാറ്റി അപകടം ഒഴിവാക്കേണ്ടതാണെന്ന് അറിയിക്കുന്നു.

കൂടാതെ സ്വകാര്യ വ്യക്തികളുടെ കൈവശത്തിലുള്ള വസ്തുവിലെ കാടുകൾ അടിയന്തിരമായി വൃത്തിയാക്കി / വെട്ടിത്തെളിച്ച് പാമ്പുകൾ മറ്റ് വന്യ മൃഗങ്ങൾ എന്നിവയുടെ ശല്യം ഒഴിവാക്കേണ്ടതുമാണ്.

മേൽ പ്രവൃത്തികൾ ചെയ്യാത്തപക്ഷം ആയതുമൂലം ഉണ്ടായേക്കാവുന്ന സകല കഷ്ടനഷ്ടങ്ങൾക്കും ഭൂവുടമകൾ /കൈവശക്കാർ ഉത്തരവാദിയായിരിക്കുന്നതും ദേശീയ ദുരന്തനിവാരണ നിയമം 2005 , കേരള പഞ്ചായത്ത് രാജ് നിയമങ്ങൾ എന്നിവ പ്രകാരമുള്ള ശിക്ഷണ നടപടികൾക്ക് വിധേയപ്പെടുന്നതുമാണെന്ന് സെക്രട്ടറി അറിയിച്ചു.

NOTICE